സംസ്ഥാന ഭവന നിർമാണ ബോർഡിന് കീഴിൽ അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) റിക്രൂട്ട്മെന്റ്. താൽപര്യമുള്ളവർ പി.എസ്.സി വെബ്സൈറ്റ് മുഖേന അപേക്ഷ നൽകണം. അവസാന തീയതി ആഗസ്റ്റ് 05.
തസ്തികയും ഒഴിവുകളും
കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 01.
വame of firm : Kerala State Housing Board
Name of Post : Assistant Engineer (Electrical)
CATEGORY NO: 044 /2026
Last date of application 5.08.2026
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 51400 രൂപമുതൽ 110300 രൂപവരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02.01.1986-നും 01.01.2008 നു മിടയിൽജനിച്ചവരായിരിക്കണം. മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി /പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും.
യോഗ്യത
യുജിസി അംഗീകൃത സർവകലാശാലയിൽ നിന്നോ , കേന്ദ്ര സർക്കാരാൽ സ്ഥാപിതമായ ദേശീയ സ്ഥാപനത്തിൽ നിന്നോ കേരള സർക്കാരാൽ സ്ഥാപിതമായ സ്ഥാപനത്തിൽ നിന്നോ ഉള്ള എഞ്ചിനീയറിംഗ് ബിരുദം (ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്) അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത.
അല്ലെങ്കിൽ AMIE (India) – ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ Section A & Section B.
അല്ലെങ്കിൽ Institution of Engineers in India ന്റെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലെ Associate Membership Diploma, അല്ലെങ്കിൽ അതിന് തുല്യമായി അംഗീകരിച്ച മറ്റ് ഡിപ്ലോമ.
അല്ലെങ്കിൽ ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ അതിന് തുല്യമായി അംഗീകരിച്ച മറ്റ് യോഗ്യത.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/






