കുമരകം :കുമരകം റോട്ടറി ക്ലബ്ബിൻ്റെ പുതിയ ഓഫീസ് കുമരകം അട്ടിപ്പിടിക റോഡിൽ കുമരകം 315-ാം നമ്പർ സർവീസ് സഹകരണ ബാങ്ക് ബിൽഡിംഗിൽ പ്രവർത്തനം തുടങ്ങി. ഓഫിസിൻ്റെ ഉദ്ഘാടനം റോട്ടറി (3211) ഡിസ്ട്രിക്ട് ഗവർണർ റൊട്ടേറിയൻ കൃഷ്ണൻ ജി നായർ, കുമരകം പഞ്ചായത്ത് പ്രിസിഡൻ്റ് എ. പി. ഗോപി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
കുമരകം റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് റൊട്ടേറിയൻ എം. വി. മധു അദ്ധ്യക്ഷതവഹിച്ചു.
റോട്ടറി ക്ലബ്ബ് സെക്രട്ടറി റൊട്ടേറിയൻ മുകേഷ് ഫിലിപ്പ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രമ്യ ഷിജോ, റവന്യൂ ഡിസ്ട്രിക്ട് ഡയറക്ടർ റൊട്ടേറിയൻ അരുൺ സെബാസ്റ്റ്യൻ, അസിസ്റ്റൻ്റ് ഗവർണർ റൊട്ടേറിയൻ ജെബിസൺ ഫിലിപ്പ്, റോട്ടറാക്ട് ക്ലബ്ബ് ചെയർമാൻ കണ്ണൻ എസ്സ് പ്രസാദ്, വാർഡ് മെമ്പർ കെ.ജി. ബിനു, മുൻ പഞ്ചായത്ത് പ്രിസിഡൻ്റ് എ.പി. സലിമോൻ, സി.വി എച്ച്.ആർ സെക്രട്ടറി മനോജ്കുമാർ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ക്ലബ്ബ് ട്രഷറർ അഭിനന്ദ് ചാണ്ടി കൃതജ്ഞത രേഖപ്പെടുത്തി.






