കോട്ടയം : ആർപ്പൂക്കര - അമ്മഞ്ചേരി റോഡിൽ ഇന്നും നാളെയും ( ശനി, ഞായർ )ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റോഡരികിലെ അപകടാവസ്ഥയിലുള്ള മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവൃത്തികൾ നടക്കുന്നതിനാലാണ് നിയന്ത്രണം. അമ്പലക്കവല ജംക്ഷൻ മുതൽ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി വരെയുള്ള ഭാഗത്താണ് ഗതാഗത നിയന്ത്രണമുള്ളതെന്ന് അധികൃതർ അറിയിച്ചു. ഇതുവഴി പോകുന്ന വാഹനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.





