ആലപ്പുഴ: ആലപ്പുഴയില്‍ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ആണ് സുഹൃത്ത് പിടിയില്‍. സംഭവത്തില്‍ ആലപ്പുഴ ചിങ്ങോലി സ്വദേശി ശരത്ത് നൂറനാട് പൊലീസിന്റെ പിടിയില്‍.
ചാരുംമൂട് സ്വദേശിയായ യുവതിയെയാണ് ഇന്നലെ രാത്രി പ്രതി വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
വീടിനു പുറത്ത് ഫോണില്‍ സംസാരിച്ചു നില്‍ക്കുമ്പോഴായിരുന്നു യുവാവ് വെട്ടിപ്പെരിക്കേല്പ്പിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.






