കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത് റബ്ബർത്തോട്ടത്തില്‍ കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.
വടക്കുംഭാഗം പുതുകുന്നത്ത് ജോണ്‍സൻ്റെ റബ്ബർത്തോട്ടത്തിലാണ് ബുധനാഴ്ച രാവിലെ ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ഒന്നര വയസുള്ള ആനക്കുട്ടിയുടെ ജഡം കണ്ടത്.
തലേന്നു രാത്രി ആനക്കൂട്ടം റബ്ബർ മരം മറിച്ചിട്ടപ്പോള്‍ പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍നിന്ന് ഷോക്കേറ്റതായിരിക്കാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വനപാലക സംഘം സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു.






