വൈക്കം: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലിഗ് വൈക്കം യുണിറ്റ് കുടുംബ സംഗമവും ഓണാഘോഷവും നടത്തി. മുരിയൻകുളങ്ങര പട്ടാര്യ സമാജം കമ്യൂണിറ്റി ഹാളിൽ കെഎസ്ഇ എസ് എൽ വൈക്കം യൂണിറ്റ് പ്രസിഡൻ്റ് കെ.കെ.ശശിധരൻ്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം കെ എസ് ഇ എസ് എൽ കോട്ടയം ജില്ലാ പ്രസിഡൻ്റ് അഡ്വ. വി.ടി. ചാക്കോ ഉദ്ഘാടനം ചെയ്തു. റിട്ട ക്യാപ്ടൻമാരായ ടി.ജെ.റോബർട്ട്, എസ്. എസ്. സിദ്ധാർഥൻ,കെ എസ് ഇ എസ് എൽ വൈക്കം യൂണിറ്റ് രക്ഷാധികാരി സി. ആർ.ഗോപാലകൃഷ്ണൻ നായർ, താലൂക്ക് പ്രസിഡൻറ് കെ.ടി. രാംകുമാർ, സെക്രട്ടറി എ.എൻ.സുധാകരൻ, തലയാഴം യുണിറ്റ് പ്രസിഡൻ്റ് എൻ. സോമൻ, വൈക്കം യൂണിറ്റ് ട്രഷറർ റിട്ട.ക്യാപ്ടൻ ടി. പ്രദീപ് കുമാർ, മഹിളാ വിംഗ് പ്രസിഡൻ്റ് ശാന്തകുമാരിനായർ , സെക്രട്ടറി അംബികാരാംകുമാർ, കൈരളിസിദ്ധാർഥൻ, ശ്രുതി സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് നാരാങ്ങാ സ്പൂൺ, സ്ട്രോവിത്ത് ഗ്ലാസ് പാസിംഗ്, കസേരകളി, വിവിധ കലാപരിപാടികൾ ഓണസദ്യ എന്നിവ നടന്നു.






