കുമരകം:കുമരകംകലാഭവൻ്റെ ആഭിമുഖ്യത്തിൽ 80-ാം സ്വാതന്ത്ര്യ
ദിനാഘോഷം നാളെ
(ആഗസ്റ്റ് 15
ശനിയാഴ്ച) രാവിലെ10.30 - ന് കലാഭവൻ അങ്കണത്തിൽ സംഘടിപ്പിക്കും. കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കുമരകം ഗവ: എച്ച് എസ് എസ് പ്രിൻപ്പിപ്പാൾ റ്റി. സത്യൻ സ്വാതന്ത്ര്യദിന സന്ദേശം നൽകും. ചടങ്ങിൽ കലാഭവൻ ഭാരവാഹികളായ റ്റി.കെ. ലാൽ ജ്യോത്സ്യർ,
എസ്. ഡി. പ്രേംജി,
പി.എസ്. സദാശിവൻ,
പി.വി.പ്രസേനൻ,
എ.പി.സലിമോൻ,
രാജി സാജൻ എന്നിവർ സംസാരിക്കും. ദേശീയ പതാക ഉയർത്തൽ,
ദേശഭക്തി ഗാനങ്ങൾ
തുടങ്ങിയവ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി നടക്കും.






