കൊച്ചി: കുംഭമേളയിലൂടെ ശ്രദ്ധ നേടിയ യുവതിക്കും ഭർത്താവ് ഫർമാനും അനുവദിച്ചിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിൻവലിച്ചു. ഇരുവരെയും നിലവിൽ കണ്ടെത്താൻ കഴിയുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇവർ നൽകിയ വിലാസത്തിലും ഫോൺ നമ്പറിലും ബന്ധപ്പെടാനായിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.
പെൺകുട്ടിയുടെ പതിവ് രീതിയാണിതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. ഭാവിയിൽ യുവതി വീണ്ടും സംരക്ഷണം ആവശ്യപ്പെട്ടാൽ അന്നത്തെ സാഹചര്യങ്ങൾ വിലയിരുത്തി പൊലീസ് ആവശ്യമായ നടപടി സ്വീകരിച്ചാൽ മതിയെന്ന് ഹൈക്കോടതി നിർദേശിച്ചു.
അതേസമയം, കുംഭമേള വൈറൽ താരത്തിന്റെ ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശിലെ മഹേശ്വറിലെ പ്രത്യേക പോക്സോ കോടതി നേരത്തെ തള്ളിയിരുന്നു. നിലവിൽ കൊച്ചിയിൽ കഴിയുന്ന ഫർമാനും യുവതിയും പൊലീസ് സംരക്ഷണം തുടരണം എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.






