പാലക്കാട്: പാലക്കാട് കുട്ടികളുടെയും വനിതകളുടെയും സർക്കാർ ആശുപത്രിയില്‍ ടിക്കറ്റ് കൗണ്ടറിന് മുന്നിലെ സീലിംഗ് തകർന്നു വീണു.
ഇന്ന് ചൊവ്വാഴ്ച രാവിലെ ഒ.പി ടിക്കറ്റെടുക്കാൻ രോഗികളും ബന്ധുക്കളും വരിനില്‍ക്കുന്ന സമയത്തായിരുന്നു സംഭവം. ആളുകള്‍ നില്‍ക്കാത്ത ഭാഗത്താണ് സീലിംഗ് അടർന്നു വീണത് എന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു.
നേരത്തെയും ആശുപത്രി കെട്ടിടത്തില്‍ സമാനമായ രീതിയില്‍ സംഭവമുണ്ടായിട്ടുണ്ടെന്ന് രോഗികള്‍ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി എം.എല്‍.എയ്ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നതാണ്.






