.ഈരാറ്റുപേട്ട: ഭരണഘടനയാണ് കാവല്‍, സമത്വമാണ് രാഷ്ര്ടീയം, ലഹരിയാണ് ശാസ്ത്രം എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ അഡ്വ.
ഒ.ജെ. ജനീഷ് നയിക്കുന്ന സംസ്ഥാന പദയാത്ര ഇന്ന് ഈരാറ്റുപേട്ടയിലെത്തും.
വൈകിട്ട് നാലിന് പാലാ നിയോജകമണ്ഡലത്തിലെ പനക്കപ്പാലത്ത് എത്തുന്ന ജാഥയ്ക്ക് വന്‍ വരവേല്‍പ്പ് നല്കാന് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി സംഘാടകസമിതി അറിയിച്ചു.
ജില്ലയിലെ ഒന്‍പത് നിയോജകമണ്ഡലങ്ങളില്‍ നിന്നായി അയ്യായിരത്തോളം യുവജനങ്ങള്‍ പദയാത്രയില്‍ അണിനിരക്കും. പനക്കപ്പാലത്തുനിന്ന് ആരംഭിക്കുന്ന യാത്ര വൈകിട്ട് ആറോടെ ഈരാറ്റുപേട്ട മുട്ടം ജംങ്ഷനിലെത്തും.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മാത്യു കുഴല്നാടന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
സന്ദീപ് വാര്യര്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും.





