കോട്ടയം: ശ്രീനാരായണ ഗുരുദേവ തിരുജയന്തി ആഘോഷത്തിൻ്റെ ഭാഗമായി കുമരകത്തെ നാലു ശാഖായോഗങ്ങളുടെയും സഹകരണത്തോടെ
കുമരകം പദയാത്രാസമിതി ചതയഘോഷയാത്ര സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് മാസം 28 ആം തീയതി രാവിലെ ഏഴുമണിക്ക് കുമരകം കിഴക്ക് ഗുരു മന്ദിര അങ്കണത്തിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയിൽ ഭഗവത് വിഗ്രഹവും വഹിച്ചുകൊണ്ടുള്ള രഥവും പിന്നിലായി പീതവസ്ത്രധാരികളായ ഗുരുദേവ ഭക്തരും അണിനിരക്കുന്ന ഘോഷയാത്ര യിലേക്ക് ഗുരുദേവ ഭക്തരായിരിക്കുന്ന എല്ലാവരെയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.






