കോട്ടയം:നാടൊട്ടുക്കും പായസമേളയും, ഓണ സദ്യ വിതരണം നടത്തുന്നവരുടെയും ശ്രദ്ധയ്ക്ക്... നിങ്ങള്‍ക്കു പിന്നാലെ ഭക്ഷ്യ സുരക്ഷാ വകുപ്പുണ്ട്.
രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളില്‍നിന്നു മാത്രമേ ഓണാഘോഷപരിപാടികള്‍ക്കായി പാകംചെയ്ത ഭക്ഷണം വാങ്ങാവൂ എന്ന് വകുപ്പ് അറിയിച്ചു.ഭക്ഷണപ്പൊതികളില്‍ പായ്ക്ക് ചെയ്ത തീയതിയും സമയവും രണ്ടുമണിക്കൂറിനുള്ളില്‍ കഴിച്ചിരിക്കണമെന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പും ഉണ്ടെന്ന് ഉറപ്പുവരുത്തണം. പല സ്ഥലങ്ങളിലും തിരക്കേറിയതോടെ, മണിക്കുറുകള്‍ക്കു മുമ്പേ, സദ്യയും പായസവുമൊക്കെ പായ്ക്ക് ചെയ്യുന്നുണ്ട്.
ഇന്‍സ്റ്റന്റ് പായസം പോലുള്ളവ ഫുഡ് ഗ്രേഡ് കണ്ടെയ്നറുകളിലേ വിതരണം ചെയ്യാവൂ. ഗുണ നിലവാരമില്ലാത്ത പ്ലാസ്റ്റിക് കണ്ടെയ്നറുകളില്‍ വിതരണം ചെയ്യുന്നത് നിയമവിരുദ്ധമാണ്.ഭക്ഷ്യ വസ്തുക്കളില്‍ അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നതും പാചകത്തിന് ഉപയോഗിച്ച എണ്ണ വീണ്ടും ഭക്ഷ്യ വസ്തുക്കളില്‍ ഉപയോഗിക്കുന്നതും കുറ്റകരമാണ്.ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷണം തയ്യാറാക്കുന്ന മറ്റു കേന്ദ്രങ്ങളിലും ഭക്ഷണം പാകം ചെയ്യുന്നതിനും പാത്രം കഴുകുന്നതിനും മറ്റും ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ലാബോറട്ടറി പരിശോധന നടത്തി ഉറപ്പുവരുത്തണം. ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും വൈദ്യ പരിശോധന നടത്തി മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കണമെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.ഭക്ഷ്യസുരക്ഷാ നിയമം 2006 പ്രകാരം പൂര്‍ണമായ ലേബലും വിവരങ്ങളും ഇല്ലാതെ പാക്ക് ചെയ്ത ഭക്ഷണം സംഭരിക്കുകയും വിതരണം നടത്തുകയും വില്‍ക്കുകയും ചെയ്യുന്നവര്ക്കെതിരെു നിയമനടപടികള്‍ സ്വീകരിക്കും. ഭക്ഷ്യസുരക്ഷ സംബന്ധിച്ചുള്ള പരാതികള്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറില്‍






