മൂന്നാർ: കണ്ണൂരില്‍നിന്നു മൂന്നാർ വരെ 379 കിലോമീറ്റർ സർവീസ് നടത്തിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിനു ലഭിച്ച വരുമാനം 355 രൂപ.
സർവീസിനിടയില്‍ ബസില്‍ കയറിയത് 3 യാത്രക്കാർ മാത്രം. സംഭവത്തില്‍ കെഎസ്ആർടിസി അന്വേഷണമാരംഭിച്ചു. ഓണത്തോടനുബന്ധിച്ചു കണ്ണൂർ ജില്ലയില്‍ ഓടുന്നതിനായി അധികൃതരുടെ നിർദേശപ്രകാരം മൂന്നാർ ഡിപ്പോയില്‍നിന്ന് ഒരു ബസ് വിട്ടുനല്‍കിയിരുന്നു.
എന്നാല്‍ ഈ സീസണ് അവസാനിച്ചതോടെ ബസ് മടക്കിക്കൊണ്ടുവരാനായി കഴിഞ്ഞ ദിവസം ഡിപ്പോയില്‍നിന്നു കണ്ടക്ടറെയും ഡ്രൈവറെയും ടിക്കറ്റ് മെഷീൻ ഉള്‍പ്പെടെ നല്കി പറഞ്ഞയച്ചിരുന്നു. കൂടെ വെറുതെ ഓടാതെ മൂന്നാർ ബോർഡ് വച്ച് യാത്രക്കാരെ കയറ്റി വരാനായിരുന്നു നിർദേശം. എന്നാല്‍ ഡിപ്പോയിലെത്തി പണവും മെഷീനും നല്‍കിയപ്പോഴാണു വരുമാനം 355 രൂപ മാത്രമാണെന്നു കണ്ടെത്തിയത്. ഇതോടെ അന്വേഷണമാരംഭിക്കുകയായിരുന്നു.






