കുമരകം: ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിലെ യോഗകൂട്ടായ്മയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം തൊട്ടടുത്തുള്ള 87-ാം നമ്പർ അംഗൻവാടിയുടെയും സംരക്ഷ ചാരിറ്റബിൾ സൊസൈറ്റിയുടെയും സഹകരണത്തോടെ ആഘോഷിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി യോഗകൂട്ടായ്മയിലെ അംഗങ്ങൾ കുട്ടികൾക്കായി സമ്മാനങ്ങളുമായെത്തി. തിരുവാതിരക്കളിയിലും ഓണക്കളികളിലും പങ്കെടുത്ത് കുട്ടികളോടൊപ്പം സന്തോഷം പങ്കിട്ടു. തുടർന്ന് പായസവിതരണവും നടത്തി.
ആഘോഷത്തിന്റെ ഭാഗമായി സംരക്ഷ ചാരിറ്റബിൾ സൊസൈറ്റിക്കും യോഗകൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണസമ്മാനം നൽകി.
സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ ചേർത്തുനിർത്തി സന്തോഷം പങ്കിടുന്നതിലൂടെ യോഗത്തിന്റെ സാമൂഹിക പ്രസക്തിയും കൂട്ടായ്മ ഉയർത്തിക്കാട്ടി.






