കുമരകം: കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ ഉത്രട്ടാതി നാളായ നാളെ രവിലെ10 - ന് കലാഭവൻ അങ്കണത്തിൽ പൊന്നോണ പൂക്കളം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കും. കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ: അലൻ കുര്യാക്കോസ് മാത്യു പൊന്നോണ പൂക്കളം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കലാഭവൻ ഭാരവാഹികളായ എസ്.ഡി. പ്രേംജി
റ്റി.കെ ലാൽ ജ്യോത്സ്യർ
പി.എസ്. സദാശിവൻ
പി.കെ.അനിൽകുമാർ
സാൽവിൻ കൊടിയന്ത്ര
രാജി സാജൻ
ജഗദമ്മ മോഹനൻ
എന്നിവർ സംസാരിക്കും.
ആഘോഷത്തിൻ്റെ ഭാഗമായി അത്തപ്പൂക്കളം
കുടുംബസംഗമം
ഓണസദ്യ തുടങ്ങിയ പരിപാടികൾ
നടക്കും.






