കുടമാളൂർ: 1517-ാം നമ്പർ എൻ.എസ്.എസ് കരയോഗം ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ അഞ്ചാമത് ദശാവതാര ചാർത്ത് സെപ്റ്റംബർ 4 മുതൽ നടക്കും. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മത്സ്യാവതാരം മുതൽ പത്ത് ദിവസങ്ങളിലായാണ് ദശാവതാര ചാർത്ത് നടത്തുന്നത്.
സെപ്റ്റംബർ 4 മുതൽ 13 വരെ നടക്കുന്ന ചടങ്ങുകൾ മണക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലും ക്ഷേത്രം മേൽശാന്തി ശങ്കരൻ നമ്പൂതിരിയുടെ സഹകാർമികത്വത്തിലുമാണ് നടക്കുക.
ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യം രാവിലെ 6.30 മുതൽ 9.30 വരെയും വൈകിട്ട് 5.30 മുതൽ 7 മണി വരെയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.






