മണര്‍കാട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ കുടുംബസംഗമവും വാര്‍ഷിക സമ്മേളനവും നവംബർ 25നു രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ മണര്‍കാട് ലയണ്‍സ് ക്ലബില്‍ നടക്കും. ഡിസിസി ജനറല്‍ സെക്രട്ടറി ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സ്ത്രീ സുരക്ഷയെക്കുറിച്ചും സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് സീനിയര്‍ സിപിഒ ജോബിന് ജെയിംസും ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ഡോ. വിമല ടെസി ജെയിംസും ക്ലാസ് നയിക്കും. 80 വയസ് കഴിഞ്ഞ അംഗങ്ങളെയും ഉന്നതവിജയം നേടിയവരെയും കെഎസ്എസ്പിഎ സംസ്ഥാനതലത്തില്‍ നടത്തിയ കഥരചനയില്‍ ഒന്നാംസമ്മാനം നേടിയ സൂസന് പാലത്തറയെയും ആദരിക്കും. തുടര്‍ന്ന് സ്നേഹവിരുന്ന്.





