കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ വൃശ്ചികമാസ ചതയപൂജ നാളെ നവംബർ 18(1202 വൃശ്ചികം 2) വ്യാഴാഴ്ച നടക്കുന്നതാണ്.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീഎരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെയും മേൽശാന്തിഷൈൻ ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. രാവിലെ ഗുരുദേവ കൃതികളുടെ പാരായണത്തിനു ശേഷം ഗുരുപൂജ ,ഗുരു പുഷ്പാഞ്ജലിഎന്നീ വഴിപാടുകൾ ഉണ്ടായിരിക്കുന്നതാണ്.
11.30ന് ചതയ പൂജയും തുടർന്ന് പ്രഭാഷണവുംസമൂഹ പ്രാർത്ഥനയും മംഗളാരതിയും നടക്കും. 12.30 ന് നടക്കുന്നഅന്നദാനം വഴിപാടായി സമർപ്പിച്ചിരിക്കുന്നത് ഡോക്ടർ അഭിജിത്ത്, തോട്ടുങ്കൽ വീട്, കാക്കൂർ , നാട്ടകമാണ്.
ഭക്തജനങ്ങൾക്ക് ചതയപൂജയും അന്നദാനവും മറ്റു വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് അവസരമൊരുക്കിയിട്ടുള്ളതായി
ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് അഡ്വ.എം എൻ പുഷ്കരനും സെക്രട്ടറി കെഡി സലിമോനും
അറിയിച്ചു.
ഭക്ത്യാദരപൂർവ്വം നടത്തുന്ന
വഴിപാടുകൾക്കും മറ്റു വിവരങ്ങൾക്കുമായി 0481 2524446 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.





