കോട്ടയം :കടുത്ത മഴയെ തുടർന്ന് നോർത്ത് ഈസ്റ്റ് മേഖലയിലും കേരളത്തിലും റബർ ഉൽപ്പാദന൦ കുറഞ്ഞിട്ടും വില ഉയരുന്നില്ല. ഇതിന് പിന്നിൽ ചില റബർ കമ്പനി ഡീലർമാരാണന്ന് ആരോപണം.
കേരളത്തിൽ ഉൾപ്പെടെ ഉൽപ്പാദന൦ കുറയുകയു൦ വിപണി റബ്ബർ ഷിറ്റിന് ഡിമാൻഡ് വർദ്ധിക്കുകയു൦ ചെയ്തിട്ടു൦ കമ്പനി ഡീലർമാരുടെ ഇടപെടൽ മൂലം റബ്ബർ വില ഉയരാതിരിക്കുകയാണ്.
250 രുപ മുതൽ 270 രൂപ വരെ ചിലർ വിലയ്ക്ക് ഷീറ്റ് നൽകാമെന്ന് മാസങ്ങൾക്ക് മുൻപ് ഡീലർമാർ കമ്പനികളുമായി ധാരണയുണ്ട്. ഇതിന് കുറിപ്പ് കൊടുക്കുക എന്നതാണ് കച്ചവടഭാഷ. ഷീറ്റ് ലഭ്യതകുറഞ്ഞതുമുല൦ അവർക്ക് ഇത് കൊടുക്കാൻ സാധിച്ചിട്ടില്ല പുതിയ വിലയുടെ ഒരു ലോഡ് ഷീറ്റ് എടുത്തു കഴിഞ്ഞാൽ കുറിപ്പ് കൊടുത്ത വിലയുടെ ഒരു ലോഡ് ഇറക്കേണ്ട സാഹജര്യമാണ് നിലവിലുള്ളത്. ഇതുമൂല൦ വിലവർദ്ധിക്കാതിരിക്കാർ റബ്ബർ വില മെസേജായി അയക്കുന്ന ഷെയർ ബ്രോക്കർമാരെ കൂട്ടുപിടിച്ച് വിപണി വില ഉയരാതിരിക്കാൻ കുറഞ്ഞ വില പ്രസിദ്ധപ്പെടുത്തുകയാണന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആരോപിച്ചു
ചൊവ്വാഴ്ച്ച റബ്ബർ ബോർഡ് റബ്ബർ വില 272 രുപ പ്രസിദ്ധപ്പെടുത്തുമ്പോഴും നോർത്ത് ഇന്ത്യയിലുള്ള ചെറുകിട കമ്പനികൾ 275 രൂപയ്ക്ക് ഷീറ്റ് വാങ്ങാൻ തയ്യാറായി നിൽക്കുകയാണ്. പത്തിൽ താഴെ വരുന്ന വൻകിട ഡീലർമാർ റബ്ബർ വിപണിയിൽ കൃത്രിമം കാട്ടുമ്പോൾ റബർ ബോർഡ് നടപടിയെടുക്കുന്നില്ല. റബ്ബർ ബോർഡിന് സാധിക്കാത്തതിനു പിന്നിലെ നിഗൂഢത വരു൦ദിവസങ്ങളിൽ പുറത്തുവരാനാണ് സാധ്യതയെന്നും എബി ഐപ്പ് വ്യക്തമാക്കി.






