രാവിലെ എഴുന്നേറ്റാൽ വെറും വയറ്റിൽ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ ശീലമാണ്. പലരും രാവിലെ എഴുന്നേറ്റ ഉടൻ ചായയോ കാപ്പിയോ കുടിക്കാൻ ഇഷ്ടപ്പെടുമ്പോൾ, അതിനു പകരം ഇളം ചൂടുള്ളതോ സാധാരണ താപനിലയിലുള്ളതോ ആയ വെള്ളം കുടിക്കുന്നത് രാത്രിയിലുണ്ടായ നിർജ്ജലീകരണം പരിഹരിക്കുന്നതാണ് . ശരീരത്തിലെ അടിഞ്ഞുകൂടിയ വിഷാംശങ്ങളെ പുറന്തള്ളാനും ഇത് സഹായിക്കുന്നു.
വെറും വയറ്റിൽ വെള്ളം കുടിക്കുന്നതിന്റെ ആദ്യത്തെ ഗുണം എന്താണെന്ന് വച്ചാൽ ആരോഗ്യകരമായ ദഹനമാണ്. ഇത് മലവിസർജ്ജന പ്രക്രിയയെ മെച്ചപ്പെടുത്തുകയും അതുമായി ബന്ധപ്പെട്ട ദഹനപ്രശ്നങ്ങളെ തടയുകയും ചെയ്യും . പതിവായി വെറും വയറ്റിൽ വെള്ളം കുടിക്കുകയാണെങ്കിൽ, ദിവസവും കൃത്യമായി മലവിസർജ്ജനം നടക്കാൻ സഹായിക്കുകയും ഇത് കുടലിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും.
ഉറക്കത്തിനിടയിൽ ശരീരം സ്വാഭാവികമായും അല്പം നിർജ്ജലീകരണാവസ്ഥയിലായിരിക്കും.രാവിലെ വെറും വയറ്റിൽ ഒന്നോ രണ്ടോ ഗ്ലാസ് ഇളം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നു. വയറ്റിലെ ദഹന എൻസൈമുകളെ സജീവമാക്കാൻ ചൂടുവെള്ളം സഹായിക്കുന്നു. വെറും വയറ്റിൽ ഇത് കുറച്ചു കുറച്ചു കുടിക്കുന്നത്, പ്രഭാതഭക്ഷണം കൂടുതൽ കാര്യക്ഷമമായി ദഹിപ്പിക്കാൻ ശരീരത്തെ സജ്ജമാക്കുന്നു. ഇത് രാവിലെ സമയങ്ങളിൽ ഉണ്ടാകാനിടയുള്ള അസിഡിറ്റിയുടെ സാധ്യത ഏറെ കുറെ കുറയ്ക്കുകയും ചെയ്യുന്നു.






