കുമരകം : കുമരകം പഞ്ചായത്തിന്റെ. 2026 -27 വാർഷിക. പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടക്കോഴികളെ വിതരണം ചെയ്തു കുമരകം പഞ്ചായത്ത് പ്രസിഡൻ്റ് എ. പി . ഗോപി വിതരണം ഉദ്ഘാടനം ചെയ്തു. . ഗ്രാമസഭയിൽ അപേക്ഷ സമർപ്പിച്ച ഗുണഭോക്താക്കൾക്കാണ് കോഴികളെ നൽകിയത്. മുട്ട ഉൽപാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിയാണിത്. കുമരകം പഞ്ചായത്തിലെ 293 കുടുംബങ്ങൾക്ക് കോഴി കുഞ്ഞുങ്ങളെ നൽകി. പഞ്ചായത്ത് അംഗങ്ങളായ ദിവ്യാ ദാമോദരൻ. ആർഷ ബൈജു, നീതു റെജി. സുനിത്, വിനീത് ജോഫി ഫിലിക്സ് തുടങ്ങിയവർ പങ്കെടുത്തു. വെറ്റിനറി ഡോക്ടർ കൃഷ്ണവേണി നേതൃത്വം നൽകി.






