വൈക്കം: വൈക്കം കൊതവറ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡിൻ്റെ സഹകരണത്തോടെ ഓണ ചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡൻ്റ് പി.എം. സേവ്യറിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ.ബിനിമോൻ എംഎൽഎ കൂത്തേത്ത് ഗീതയ്ക്ക് ഭക്ഷ്യധാന്യ കിറ്റുനൽകി ഓണ വിപണി ഉദ്ഘാടനം ചെയ്തു. 10കിലോ അരി,വെളിച്ചെണ്ണയടക്കം 17ഇനം നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെട്ട ഭക്ഷ്യകിറ്റ് 1394 രൂപയ്ക്കാണ് നൽകുന്നത്. നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞനിരക്കിൽ കൂടുതൽ അളവിൽ ഓണ വിപണന മേളയിൽ നിന്ന് ലഭിക്കുമെന്ന് കെ.ബിനിമോൻ എം എൽ എ പറഞ്ഞു. ബാങ്ക് വൈസ് പ്രസിഡൻ്റ് എം.ജി.ജയൻ,ബാങ്ക് സെക്രട്ടറി വി.എസ്.അനിൽകുമാർ, മുൻപ്രസിഡൻ്റ് സി.ടി. ഗംഗാധരൻനായർ,ഭരണ സമിതി അംഗങ്ങളായവി.എം. അനിയപ്പൻ ,കെ.വി. പ്രകാശൻ,ജോഷിജോസഫ്, കുര്യാക്കോസ്ദാസ്,
ശ്രീദേവിസന്തോഷ്,ബീനാ മുരുകാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.






