കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകള്‍ ടി വീണയുടെ ലേക്കർ ഇന്ത്യ കോർപ് ഓഫീസ് അടഞ്ഞുകിടക്കുന്നതായി വിവരം.
കമ്പനി വിവരങ്ങള്‍ വെള്ള പേപ്പറില്‍ പ്രിൻ്റ് ചെയ്ത് പതിപ്പിച്ച നിലയിലാണ്. കോഴിക്കോട്ടെ ഓഫീസ് ആണ് അടഞ്ഞുകിടക്കുന്നത്. ലേക്കർ ഇന്ത്യയുടെ മാനേജർ പാർടനറായ അനീസിൻ്റെ പേരിലാണ് കെട്ടിടം വാടകയ്ക്കെടുത്തത്. രണ്ട് നില കെട്ടിടത്തിലെ ഒറ്റമുറിയിലാണ് ലേക്കർ ഇന്ത്യ സ്ഥാപനം പ്രവർത്തിക്കുന്നത്. 2023 ലാണ് കെട്ടിടം വാടകയ്ക്ക് നല്‍കിയതെന്ന് ഉടമ മമ്മദാലി പറഞ്ഞു. ലേക്കർ ഇന്ത്യ പാർട്നർ അനീസിൻ്റെ പേരിലാണ് വാടക ഉടമ്പടി. കെട്ടിടത്തിലെ സ്ഥാപനം തുടർച്ചയായി പ്രവർത്തിച്ചിരുന്നില്ല. ഇടയ്ക്ക് ചില ആളുകള്‍ വന്നു പോയിരുന്നു. അനീസ് ഈ അടുത്തും വാടക ഉടമ്പടി പുതുക്കിയിരുന്നു. എന്നാല്‍ വീണ വിജയനെ പറ്റി അറിയില്ലെന്നും കെട്ടിട ഉടമ മമ്മദാലി പറഞ്ഞു.






