കുമരകം : പഞ്ചായത്തിലെ 5, 6 വാർഡുകളിൽ എം.എൽ.എ ആസ്തി വികസന ഫണ്ടിൽനിന്ന് നിർമ്മിക്കുന്ന കണ്ണാടിച്ചാൽ – കണ്ടൻകാവ് ഉൾപ്പെടെയുള്ള റോഡുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ നാട്ടകം സുരേഷ് എം എൽ എ യും സംഘവും എത്തി.
ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. അലൻ കുര്യാക്കോസ് മാത്യു എന്നിവർക്കൊപ്പമായിരുന്നു സന്ദർശനം.
റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ എം എൽ എ ചില നിർദ്ദേശങ്ങളും നൽകി.





