വൈക്കം :മൂത്തേടത്ത് കാവ് പയറു കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി. വാദ്യമേളങ്ങളും താലപ്പൊലിയും അകമ്പടിയായി. തന്ത്രി മോനാട്ട് കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി എ.വി.ഗോവിന്ദൻ നമ്പൂതിരി, യജ്ഞാചാര്യൻ വെൺമണി പരമേശ്വൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ച ചടങ്ങിൽ ക്ഷേത്ര കാര്യദർശി എ.ജി. വാസുദേവൻ നമ്പൂതിരി നേതൃത്വം നല്കി.
ഇന്ന് (3 - 9-26) വൈകിട്ട് 5.30 ന് ഉദയനാപുരം തേരോഴി ഹരിയുടെ പ്രമാണത്തിൽ പാണ്ടിമേളം 8 ന് സത്യം ശ്രീകുമാറിന്റെ ഭക്തി ഗാനതരംഗം
അഷ്ടമി രോഹിണി ദിനമായ സെപ്തംബർ 4 ന് രാവിലെ 4 ന് അഷ്ടമി രോഹിണി ദർശനം, 9 ന് ബാലശങ്കര ശാസ്ത്രിയുടെ കാർമികത്വത്തിൽ രുഗ്മിണി കല്യാണം, ദമ്പതി പൂജ 11 ന് പാൽക്കുടം വരവ്, സ്വധാമ പ്രാപ്തി, 11.30 ന് ഉറിയടി 12ന് പാൽക്കുടാഭിഷേകം 12.30 ജൻമാഷ്ടമി സദ്യ വൈകിട്ട് 6.15 ന് ദീപ കാഴ്ച 6.30 ന് താലപ്പൊലി, പാൽക്കാവടി വരവ്,7 ന് നൃത്തസന്ധ്യ 11.30 ന് ജൻമാഷ്ടമി പൂജ, കാവടി അഭിഷേകം






