.മേലുകാവ്: മേലുകാവ് കാഞ്ഞിരം കവല റോഡിന് സമീപമുള്ള റബ്ബര്‍ തോട്ടത്തില്‍ വയോധികയുടെ മൃതദേഹം കണ്ടെത്തി. ഇടുക്കി മുരിക്കാശ്ശേരി പതിനാറാം കണ്ടം ചവര്നാള് മീനാക്ഷി (80) ആണു മരിച്ചത്.
ഇന്നു രാവിലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മേലുകാവ് പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
വയോധിക ബന്ധുവീട്ടില്‍ എത്തിയതാണെന്നു പറയുന്നു. വിശദ പരിശോധനയ്ക്കു ശേഷമേ മരണ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.
തുടര്‍നടപടികള്‍ക്കായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.






