പാമ്പാടി: പാമ്പാടി ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകൾക്ക് പ്രഥമ ശുശ്രൂഷ കിറ്റുകളുടെയും മരുന്നുകളുടെയും വിതരണോദ്ഘാടനം നടത്തി.
പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ. ഐസക്ക് വിതരണോദ്ഘാടനം നിർവഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രഞ്ജു കെ. രാജു അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി പി. ഐസക്ക്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.ആർ. ഗോപകുമാർ, ഷേർളി തര്യൻ, മീനടം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഭാഗ്യശ്രീ എ.ആർ, പഞ്ചായത്ത് അംഗങ്ങളായ സെബാസ്റ്റ്യൻ ജോസഫ്, ഇ.എ. കുര്യാക്കോസ്, ഇ.ഡി. രജനി, പി. ജയചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.





