കോഴിക്കോട്: കോഴിക്കോട്: അത്തോളി വേളൂരില്‍ ഓവുചാലില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി.
സംഭവത്തില്‍ ആളെ തിരിച്ചറിഞ്ഞു.
തോരായി സ്വദേശി ചെറുവലത്ത് ഇസ്ഹാഖ് ആണ് മരിച്ചത്. മരണത്തില്‍ നിലവില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ നടക്കാനിറങ്ങിയവരാണ് ഓവുചാലില്‍ മൃതദേഹം ആദ്യം കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അത്തോളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
കൂലിപ്പണിക്കാരനായ ഇസ്ഹാഖ് രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ അബദ്ധത്തില്‍ ഓവുചാലിലേക്ക് വീണതാകാം എന്നാണ് കരുതുന്നത്. സംഭവത്തില്‍ അത്തോളി പൊലീസ് അന്വേഷണം തുടരുകയാണ്.






