കോട്ടയം : കേരളത്തിലെ പ്രമുഖ സംഗീതോത്സവങ്ങളിലൊന്നായ മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഗണേശ സംഗീതോത്സവത്തിന് നവംബര്‍ 17ന് തുടക്കമാകും. തുടര്‍ന്നുള്ള 67 ദിവസങ്ങളില്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ സംഗീതജ്ഞരുടെയും കലാകാരന്മാരുടെയും രാഗ-താള വിസ്മയങ്ങള്‍ക്ക് മള്ളിയൂര്‍ വേദിയാകും. മണ്ഡല-മകരവിളക്ക് കാലത്ത് അരങ്ങേറുന്ന മധ്യകേരളത്തിലെ ഏറ്റവും വലിയ സംഗീതോത്സവങ്ങളിലൊന്നിനുള്ള ഒരുക്കങ്ങള്‍ ക്ഷേത്രത്തില്‍ പൂര്‍ത്തിയായി.
വൃശ്ചികം ഒന്നിന് ആരംഭിക്കുന്ന സംഗീതോത്സവം, രണ്ട് മാസത്തോളം നീളുന്ന വിപുലമായ സംഗീതാര്‍ച്ചനയാണ്. 28-ാം വര്‍ഷത്തിലേക്ക് കടക്കുന്ന സംഗീതോത്സവമാണിതെന്ന് മള്ളിയൂർ ദിവാകരന് നമ്പൂതിരി അറിയിച്ചു. ഇത് സംഗീത തീര്‍ഥാടനമാണ്. ഭാരതത്തിലെ കലാകാരന്മാരുടെ സംഗമവേദിയായി മള്ളിയൂര്‍ മാറുന്നു.
വൃശ്ചികം ഒന്നിന് മള്ളിയൂര്‍ സംഗീതമണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരി ഭദ്രദീപം തെളിച്ച് സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് ഏഴിനാണ് സംഗീതപരിപാടികള്‍. ദക്ഷിണേന്ത്യയിലെ പ്രമുഖ സംഗീതജ്ഞരും വാദ്യകലാകാരന്മാരും വിവിധ ദിവസങ്ങളിലായി അരങ്ങിലെത്തും.
ആദ്യദിനമായ നവംബര്‍ 17ന് വയലിന് ഡ്യുയറ്റോടെയാണ് രാഗതാളോത്സവത്തിന് തുടക്കമാകുന്നത്. മൈസൂര്‍ മഞ്ജുനാഥും സുമന്ത് മഞ്ജുനാഥും ചേര്‍ന്നാണ് വയലിനോത്സവം അവതരിപ്പിക്കുന്നത്.
നവംബര്‍ മാസത്തെ പരിപാടികള്‍
നവംബര്‍ 17
- വയലിന് ഡ്യുയറ്റ്: മൈസൂര്‍ മഞ്ജുനാഥ്, സുമന്ത് മഞ്ജുനാഥ്
- മൃദംഗം: കോട്ടയം ജി. സന്തോഷ് കുമാര്‍
- ഘടം: തൃപ്പൂണിത്തുറ എന്‍. രാധാകൃഷ്ണന്
നവംബര്‍ 18
- വോക്കല്‍: അഞ്ജലി വെങ്കിടേഷ്, ബാംഗ്ലൂര്‍
- വയലിന്: വൈക്കം ദിലീപ് ആര്. പ്രഭു
- മൃദംഗം: ചെങ്ങളം സിനേഷ് കുമാര്‍
- ഘടം: വൈക്കം ശിവശങ്കരന്
നവംബര്‍ 19
- വോക്കല്‍: ടി.എസ്. ജയ
- വയലിന്: സുമേഷ് പാലാ
- മൃദംഗം: ദേവദത്ത് കായംകുളം
നവംബര്‍ 20
- വോക്കല്‍: തമ്പലക്കാട് ശ്രീകുമാര്‍
- വയലിന്: രാജേഷ് മറിയപ്പള്ളി
- മൃദംഗം: ഹരീഷ് മറിയപ്പള്ളി
നവംബര്‍ 21
- വോക്കല്‍: സി.എസ്. സജീവ്
- വയലിന്: ഇടപ്പള്ളി അജിത് കുമാര്‍
- മൃദംഗം: യെല്ലൈ വെങ്കിടേശ്വര റാവു
- ഘടം: വെള്ളാറ്റഞ്ഞൂര്‍ ശ്രീജിത്ത്
നവംബര്‍ 22
- വോക്കല്‍: രാജലക്ഷ്മി ആര്.എസ്.
- വയലിന്: ജി.ആര്. വൈദ്യനാഥ ശര്‍മ്മ
- മൃദംഗം: വാഴപ്പള്ളി ശ്രീകുമാര്‍
നവംബര്‍ 23
- വോക്കല്‍:
- വിത്തനശ്ശേരി മധുസൂദനന്
- പാലക്കാട് എം.പി. മണി
- രാധിക കൃഷ്ണമൂര്‍ത്തി
- ഉഷ വാര്യര്‍
- രജനി ബാലകൃഷ്ണന്
- പ്രസന്ന മേതില്‍
- വയലിന്: രാജേഷ് മറിയപ്പള്ളി
- മൃദംഗം: പെരുന്ന ശ്രീജേഷ്
- ഘടം: വാഴപ്പള്ളി അനില്‍കുമാര്‍
നവംബര്‍ 24
- വോക്കല്‍:
- കെ. ആനന്ദന്
- തന്മയ ഷാജി
- വയലിന്: ബൈജു ഓണംതുരുത്ത്
- മൃദംഗം: കുമരകം സുകേഷ് ദിവാകര്‍
നവംബര്‍ 25
- വോക്കല്‍: ആര്.എല്‍.വി. അമൃത കെ. സത്യന്
- വയലിന്: എല്‍. സജികുമാര്‍ ഏറ്റുമാനൂര്‍
- മൃദംഗം: രാമാനന്ദ് രാജീവ് വൈക്കം
നവംബര്‍ 26
- വോക്കല്‍: പ്രഹ്ലാദ് നാരായണന്
- വയലിന്: രാജേഷ് ചമ്പക്കര
- മൃദംഗം: തൃപ്പൂണിത്തുറ നീലകണ്ഠന്
- ഘടം: രാജീവ് നെടുംകുന്നം
നവംബര്‍ 27
- വോക്കല്‍: രമേഷ് പി.ആര്. മണിമല
- വയലിന്: പാലാ അജയ്കുമാര്‍
- മൃദംഗം: എരുമേലി രാജഗോപാല്‍
- ഘടം: റജുല് കങ്ങഴ
നവംബര്‍ 28
- വോക്കല്‍: മഹേഷ് മധു ബാംഗ്ലൂര്‍
- വയലിന്: അമോഘ് നടദൂര്
- മൃദംഗം: പ്രജ്വല്‍ ഭരദ്വാജ് ബാംഗ്ലൂര്‍
- ഘടം: രോഹിത് പ്രസാദ് കോട്ടയം
നവംബര്‍ 29
- വോക്കല്‍: നീതു ശ്യാമള
- വയലിന്: രാജേഷ് ചമ്പക്കര
- മൃദംഗം: ഉണ്ണികൃഷ്ണന് കങ്ങഴ
- ഘടം: പ്രകാശ് പാലമറ്റം
നവംബര്‍ 30
- വോക്കല്‍: സുഭാഷ് ശിവന് ഈര
- വയലിന്: ഹരികേശവ് കോട്ടയം
- മൃദംഗം: കേരള വര്‍മ്മ മറിയപ്പള്ളി






