തൃശൂർ:തൃശ്ശൂരില്‍ ഹെല്‍മെറ്റ് വെച്ച് യാത്ര ചെയ്ത യുവതികള്‍ക്ക് പൊലീസ് പിഴ ചുമത്തി.വാടാനപ്പള്ളി സംസ്ഥാനപാതയിലാണ് സംഭവം.
കാരമുക്ക് സ്വദേശികളായ സഹോദരിമാർക്കാണ് ഹെല്‍മെറ്റ് ഇല്ലെന്ന് പറഞ്ഞ് ചലാൻ നല്‍കിയത്. പിഴ അടയ്ക്കാൻ അയച്ച ചലാനൊപ്പം അവർ സ്കൂട്ടറില്‍ യാത്ര ചെയ്യുന്ന ചിത്രവും ചേർത്തിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍ തന്നെ ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരിക്കുന്നതായി വ്യക്തമായിരുന്നു.
ഇതാണ് പരാതിക്ക് കാരണം. ഹെല്‍മെറ്റ് ധരിച്ചിട്ടും പിഴ ചുമത്തിയതിനെ തുടർന്ന് ഇരുവരും പരാതി ഉന്നയിച്ചു. തുടർന്ന് എസ്പി ഓഫീസുമായി ബന്ധപ്പെടാൻ നിർദ്ദേശം നല്‍കിയെന്നാണ് വിവരം.വാടാനപ്പള്ളി സംസ്ഥാനപാതയില്‍ നടന്ന ഈ നടപടി സ്ഥലവാസികള്ക്കിടയിലും ചർച്ചയായി. പിഴ ചുമത്തിയതിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് പൊലീസ് ഭാഗത്ത് നിന്ന് കൂടുതല്‍ പ്രതികരണം ലഭിച്ചിട്ടില്ല.






