പത്തനംതിട്ട : അടൂരിലെ ദളിത് യുവാവിന്റെ മർദ്ദന പരാതിയിൽ ശാസ്താംകോട്ട സ്റ്റേഷനിലെ പൊലീസുകാർ കുറ്റക്കാരെന്ന് കണ്ടെത്തൽ. വകുപ്പുതല അന്വേഷണത്തിലാണ് കണ്ടെത്തലുള്ളത്. പത്തനംതിട്ട എസ്പി നടപടിക്ക് ശുപാർശ ചെയ്തിരിക്കുകയാണ്.
സംഭവത്തിൽ ഐജിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പോക്സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചു എത്തിയ പോലീസുകാർ കാറിൽ കയറ്റി കൊണ്ടുപോയി മർദിച്ചു എന്നായിരുന്നു 23 കാരന്റെ പരാതി. മർദനത്തിൽ ജനനേന്ദ്രിയം തകർത്തെന്നാണ് പരാതി ഉയർന്നത്.
സംഭവം വിവാദമായതോടെ പത്തനംതിട്ട എസ്പി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. ഈ അന്വേഷണത്തിൽ ആണ് പോലീസിന് വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയത്.






