play-sharp-fill
പട്ടിക ജാതി – പട്ടിക വർഗ വിഭാഗ സംവരണത്തിനുള്ളില്‍ ഉപസംവരണത്തിന് അംഗീകാരം നല്‍കി സുപ്രീം കോടതി

പട്ടിക ജാതി – പട്ടിക വർഗ വിഭാഗ സംവരണത്തിനുള്ളില്‍ ഉപസംവരണത്തിന് അംഗീകാരം നല്‍കി സുപ്രീം കോടതി

ദില്ലി :  പട്ടിക ജാതി – പട്ടിക വർഗ വിഭാഗ സംവരണത്തിനുള്ളില്‍ ഉപസംവരണത്തിന് അംഗീകാരം നല്‍കി സുപ്രീം കോടതിയുടെ നിർണ്ണായക വിധി.

കൂടുതല്‍ അർഹതയുള്ളവർക്ക് പ്രത്യേക ക്വാട്ട നല്‍കുന്നത് ഭരണഘടന വിരുദ്ധമല്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഏഴംഗ ബെഞ്ച് വിധിച്ചു. ജോലിക്കും വിദ്യാഭ്യാസത്തിലും എസ്‌സി-എസ്‌ടി വിഭാഗക്കാരിലെ അതി പിന്നോക്കക്കാർക്കായി ഉപസംവരണം ഏ‍ർപ്പെടുത്താൻ ഇതോടെ സംസ്ഥാനങ്ങള്‍ക്ക് കഴിയും. ആറ് ജഡ്ജിമാർ വിധിയോട് യോജിച്ചപ്പോള്‍ ജസ്റ്റിസ് ബേല എം ത്രിവേദി മാത്രമാണ് വിയോജിച്ചത്. ഉപസംവരണം ശരിവച്ചെങ്കിലും ഇതിന് പരിധി വേണമെന്നും കൃത്യമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാകണം ഇതു നല്‍കേണ്ടതെന്നും കോടതി നിർദ്ദേശിച്ചു.

പട്ടിക ജാതി-പട്ടിക വർഗ്ഗ സംവരണ ക്വോട്ടയില്‍ ഉപസംവരണം പാടില്ലെന്ന 2004 ലെ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധിയാണ് ഏഴംഗ ബഞ്ച് തിരുത്തിയത്. പഞ്ചാബ്, തമിഴ്നാട് സംസ്ഥാനങ്ങള്‍ നല്‍കിയ ഉപസംവരണം സുപ്രീം കോടതി ഇതുവഴി ശരിവെച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group