കോതമംഗലം: നേര്യമംഗലത്തിന് സമീപം ചെമ്പൻകുഴിയില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് ചെമ്പൻകുഴി പള്ളിക്ക് സമീപം കുപ്പശേരി അനില്‍കുമാറിന്റെ പുരയിടത്തില്‍ കാട്ടാന എത്തിയത്.
വ്യാപക കൃഷി നാശമാണ് വരുത്തിയത്.
തെങ്ങ്, വാഴ, കൊക്കോ, കമുക് തുടങ്ങിയവ തിന്നും ചവിട്ടി മെതിച്ചും നശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ചെമ്പൻകുഴിയില്‍ പ്രധാന റോഡില്‍ ഇറങ്ങിയ കൊമ്പൻ പ്രദേശവാസികളെ ഏറെ നേരം ഭീതിയിലാഴ്ത്തിയിരുന്നു.
ആർആർടിയും വനംവകുപ്പ് അധികൃ തരും ഏറെ പണിപ്പെട്ട് റബർ ബുള്ളറ്റിന് വെടിയുതിർത്താണ് കൊമ്പനെ കാട്ടിലേക്ക് തുരത്തിയത്.
പ്രദേശത്തെ വന്യമൃഗ ശല്യത്തിന് അടിയന്തര പരിഹാരം വേണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.






