പത്തനംതിട്ട: കിടപ്പറ ദൃശ്യം പകർത്തി ഭർത്താവ് അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റതായി യുവതിയുടെ പരാതി. വിദേശത്ത് നിന്നെത്തിയ യുവതിയാണ് ഭർത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
കൗണ്‍സലിംഗിന് നിർബന്ധിച്ചപ്പോള്‍ ക്രൂരമായി മർദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു. പരിക്കേറ്റ യുവതി നിലവില്‍ ചികിത്സയിലാണ്.
കൊല്ലം ജില്ലക്കാരാണ് ദമ്പതികള്‍. തനിക്ക് കാണാനെന്ന പേരിലാണ് ഭർത്താവ് ഭാര്യയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങള്‍ പകർത്തിയത്. പിന്നീട് ദൃശ്യങ്ങള്‍ വെബ്സൈറ്റുകള്‍ക്ക് വില്‍ക്കുകയായിരുന്നു. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കളാണ് യുവതിയെ ഇക്കാര്യം അറിയിച്ചത്.
കൗണ്‍സലിംഗിന് നല്കി ശരിയാക്കാനായി യുവതി ഭർത്താവിനെ നാട്ടിലെത്തിച്ചു. കൗണ്‍സലിംഗിന് കൊണ്ടുപോയെങ്കിലും മൂന്നാംദിവസം ഭർത്താവ് ക്രൂരമായി മർദ്ദിച്ചതോടെ പൊലീസില്‍ യുവതി പരാതി നല്‍കുകയായിരുന്നു. സംഭാഷണങ്ങള്‍ അടക്കമുള്ള തെളിവുകളും യുവതി പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.






