തിരുവനന്തപുരം: സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
എല്‍പിഎസ്ടി സമരം, മയില്‍പ്പീലി സ്കോളര്‍ഷിപ്പ് വിവാദം, അധ്യാപകരുടെ സ്ഥലം മാറ്റങ്ങള്‍, ട്രെയിനിങ് തുടങ്ങി വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍.
എല്‍പിഎസ്ടി സമരത്തെ ഈ വിധത്തില്‍ വഷളാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഓടിനടന്ന് നടക്കാത്ത കാര്യങ്ങള്‍ വരെ തങ്ങള്‍ അധികാരത്തിലേറിയാല്‍ നടത്തുമെന്ന് പറഞ്ഞ് നടന്ന ആളാണ് മുഖ്യമന്ത്രി.
അതാണ് പ്രതിഷേധങ്ങള്‍ ആളിക്കത്താന്‍ ഇടയാക്കിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.






