വിറ്റാമിൻ ഡി കൊഴുപ്പില്‍ ലയിക്കുന്ന ഒരു പോഷകമാണ്. ശക്തമായ എല്ലുകളും പല്ലുകളും രൂപപ്പെടുത്തുന്നതിനും അവയുടെ ആരോഗ്യം നിലനിർത്തുന്നതിനും അത്യന്താപേക്ഷിതമായ കാല്‍സ്യം, ഫോസ്ഫറസ് എന്നിവയെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ ഇത് സഹായിക്കുന്നു.
വിറ്റാമിൻ ഡി കൊഴുപ്പില്‍ ലയിക്കുന്ന ഒരു പോഷകമാണ്. ശക്തമായ എല്ലുകളും പല്ലുകളും രൂപപ്പെടുത്തുന്നതിനും അവയുടെ ആരോഗ്യം നിലനിർത്തുന്നതിനും അത്യന്താപേക്ഷിതമായ കാല്‍സ്യം, ഫോസ്ഫറസ് എന്നിവയെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ ഇത് സഹായിക്കുന്നു. കൂടാതെ, രോഗപ്രതിരോധ സംവിധാനം, പേശികളുടെ പ്രവർത്തനത്തിനെല്ലാം വിറ്റാമിൻ ഡി പ്രധാന പങ്ക് വഹുക്കുന്നു.
സൂര്യപ്രകാശം ഏല്ക്കുമ്പോള് ശരീരത്തിലെ കൊളസ്ട്രോളില്‍ നിന്ന് വിറ്റാമിൻ ഡി ഉല്പ്പാദിപ്പിക്കപ്പെടുന്നതുകൊണ്ട്, ഇതിനെ 'സണ്‍ഷൈൻ വിറ്റാമിൻ' (sunshine vitamin) എന്ന് വിളിക്കാറുണ്ട്. ലോകമെമ്പാടും കണ്ടു വരുന്ന പോഷകക്കുറവുകളില് ഏറ്റവും സാധാരണമായ ഒന്നാണ് വിറ്റാമിൻ ഡിയുടെ കുറവെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
ഭക്ഷണത്തിലൂടെയോ സൂര്യപ്രകാശത്തിലൂടെയോ ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കാത്ത അവസ്ഥ, ചില ആരോഗ്യസ്ഥിതികള്‍, ചർമ്മത്തിലെ മെലാനിൻ്റെ (വർണ്ണവസ്തു) അളവ് എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ വിറ്റാമിൻ ഡി കുറവുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിച്ചേക്കാം.
വിട്ടുമാറാത്ത ക്ഷീണവും തളർച്ചയും, വിഷാദരോഗം വരിക, അസ്ഥികളുടെ സാന്ദ്രത കുറയുക, മുടി കൊഴിച്ചില്‍ അനുഭവപ്പെടുക, ഇടയ്ക്കിടെ രോഗബാധയുണ്ടാവുക, മുറിവുകള്‍ ഉണങ്ങാൻ സമയമെടുക്കുക, ഐ.ബി.എസ് (IBS) പോലുള്ള ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വരിക, സന്ധിവേദനയും നടുവേദനയും അനുഭവപ്പെടുക, ശരീരഭാരം കൂടുക എന്നിവയെല്ലാം വിറ്റാമിൻ ഡി കുറവിന്റെ ലക്ഷണങ്ങളാണ്.
ബോഡി മാസ് ഇൻഡക്സ് (BMI) 30-ന് മുകളിലാണെങ്കില്‍ അത് ശരീരത്തില്‍ വിറ്റാമിൻ ഡിയുടെ അളവ് കുറവായിരിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊഴുപ്പ് കോശങ്ങള്‍ വിറ്റാമിൻ ഡിയെ പുറത്തേക്ക് വിടാതെ തടഞ്ഞുനിർത്തുന്നു. അതിനാല്‍, അമിതവണ്ണമുള്ളവരില്‍ വിറ്റാമിൻ ഡിയുടെ അളവ് സാധാരണ നിലയിലെത്തിക്കാനും അത് നിലനിർത്താനും, സാധാരണയേക്കാള്‍ കൂടിയ അളവില്‍ വിറ്റാമിൻ ഡി സപ്ലിമെന്റുകള്‍ കഴിക്കേണ്ടി വന്നേക്കാം.






