കുമരകം: വെള്ളപ്പൊക്കത്തിൽപ്പെട്ട് വീട്ടിൽ നിന്ന് പുറത്തായ രണ്ട് വളർത്ത് നായ്ക്കൾ കവണാറ്റിൽകര താജ് ഹോട്ടലിന് സമീപം അലയുന്നു. വെള്ളപ്പൊക്കം തുടങ്ങിയതു മുതൽ നായ്ക്കളെ കാണുന്നതായി സമീപത്തെ വ്യാപാരികൾ പറയുന്നു.
ഉടമസ്ഥരെ തേടി നടക്കുന്ന നായ്ക്കൾ ഒരു സങ്കട കാഴ്ചയായി മാറുകയാണ്. ആളുകൾ വരുമ്പോൾ അവരുടെ അടുത്തേക്ക് ഓടിയെത്തി മുഖത്തേക്ക് നോക്കി തന്റെ യജമാനനാണോ എന്നു തിരിച്ചറിയാൻ നടത്തുന്ന ശ്രമം ആരെയും സങ്കടപ്പെടുത്തും. വീട് വെള്ളത്തിലായപ്പോൾ ഒറ്റപ്പെട്ടു പോയതാണ്.
ടാജ് ഹോട്ടലിലെ ജീവനക്കാരനായ അനിമോൻ പട്ടിണിയിലായ ഈ നായകൾക്ക് ഭക്ഷണം വാങ്ങി കൊടുക്കുന്നത്. മിണ്ടാപ്രാണിയാണെങ്കിലും തന്നെ ഇതുവരെ വളർത്തിയ വീട്ടുകാരെ എങ്ങനെയും കണ്ടെത്താനാണ് നായ്ക്കൾ ശ്രമികുന്നത്.
ഒരു പക്ഷേ വീട്ടുകാർ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയിക്കാണും . നായ്ക്കൾ വെള്ളത്തിൽ ഒലിച്ചു പോയതുമാവാം.






