കോട്ടയം: ഇഴജെന്തുക്കളുടെ ശല്യത്തില്‍ വലഞ്ഞ് പ്രളയ ബാധിത പ്രദേശങ്ങള്‍. വെള്ളമിറങ്ങിയ ഗ്രാമങ്ങളെ കാത്തിരുന്നത് ഇഴ ജന്തുക്കളുടെ ശല്യമാണ്.
സാധാരണ വെള്ളപ്പൊക്കകാലത്തേക്കാള് ഉരുള്പ്പൊട്ടലിനെത്തുടര്ന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ ഇഴജന്തുക്കളുടെ ശല്യം കൂടുമെന്നു ജനങ്ങള്‍ പറയുന്നു. മൂര്‍ഖന്‍ മുതലുള്ള പാമ്പുകള്‍ വീടുകളില്‍ ഉള്‍പ്പെടെ എത്തുന്നുണ്ട്.
ഇവയെ കണ്ടെത്തി പിടികൂടുക ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. വെള്ളമിറങ്ങി ശുചീകരണ പ്രവർത്തനങ്ങള്‍ക്ക് ഏത്തുന്നവരാണ് കൂടുതലായി പാമ്പിനെ കാണുന്നത്.
പാമ്പ് വരാതിരിക്കാൻ വീടിൻ്റെ പരിസരത്തും മറ്റും മണ്ണെണ്ണ തളിക്കുന്നതും വെളുത്തുള്ളി ചതച്ച് ഇടുകയുമാണ് ചെയ്യുന്നത്.
കുമ്മായത്തില് മുളക് പൊടി ചേർത്ത മിശ്രിതം വിതറുന്നവരുമുണ്ട്. രൂക്ഷമായ മണം അടിച്ചാല്‍ പാമ്പുകള്‍ പിന്നെ ആ പരിസരത്തേ വരാൻ സാധ്യയില്ല.
എപ്സം ഉപ്പ് വിതറുന്നതും ഫലപ്രദമാണ്. മനുഷ്യർക്ക് വേഗത്തില്‍ തിരിച്ചറിയാൻ പറ്റാത്ത തരം മണമാണ് എപ്സം ഉപ്പിൻ്റേത്. പക്ഷേ പാമ്പുകള്‍ക്ക് അങ്ങനെയല്ല.
സാധാരണ കൃഷി ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്ന എപ്സം ഉപ്പ് പാമ്പുകളെ തുരത്താൻ വീടിന്റെ അടിത്തറകള്‍, നടവഴികള്‍ എന്നിവിടങ്ങളിലെല്ലാം ചിലർ വിതറാറുണ്ട്.
പാമ്പ് വരാതിരിക്കാൻ സഹായിക്കുന്ന മറ്റൊരു ഗന്ധമാണ് അകില് എണ്ണയുടെ മണം.
നിങ്ങളുടെ വീടിനോട് ചേർന്നുളള ഷെഡ്ഡുകള്‍, വിറകും മറ്റും കൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങള്‍, മൂലകള്‍ എന്നിവിടങ്ങളിലെല്ലാം അകില് എണ്ണ തളിക്കാവുന്നതാണ്
സാധാരണ കൃഷി ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്ന എപ്സം ഉപ്പ് പാമ്പുകളെ തുരത്താൻ വീടിന്റെ അടിത്തറകള്‍, നടവഴികള്‍ എന്നിവിടങ്ങളിലെല്ലാം ചിലർ വിതറാറുണ്ട്.






