അയ്മനം: പരസ്പരം വായനക്കൂട്ടത്തിന്റെയും അയ്മനം വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണവും വയലാർ കാവ്യ-ഗാനാലാപനവും സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ ചേർന്ന സമ്മേളനം ഉണ്ണികൃഷ്ണൻ അമ്പാടി ഉദ്ഘാടനം ചെയ്ത് വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. പരസ്പരം വായനക്കൂട്ടം ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
തുടർന്ന് നടന്ന കാവ്യാലാപനത്തിൽ ബീനാ ശ്രീനിലയം, അയ്മനം സുധാകരൻ, ജി. രമണി അമ്മാൾ, കുടമാളൂർ പ്രസാദ്, മഹിളാമണി സുഭാഷ്, സഹീറ എം., ഡോ. മുഹമ്മദ് സുധീർ, ഹേന പ്രസാദ് എന്നിവർ കവിതകൾ ആലപിച്ചു.
വയലാർ ഗാനസന്ധ്യയിൽ പി.ജി. ഗിരീഷ്, രമ ഷാജി, റെജിമോൻ, അജിത ജയപ്രകാശ്, രാധമ്മ കെ.ബി., എസ്. ലക്ഷ്മണൻ, രഘുനാഥൻ, അജിമോൻ കെ.കെ., ഡേവിഡ് ബി. ജോർജ് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.
ചടങ്ങിൽ ലൈബ്രറി ജോയിന്റ് സെക്രട്ടറി ജി. പ്രസാദ് സ്വാഗതവും പരസ്പരം പത്രാധിപസമിതി അംഗം അയ്മനം സുധാകരൻ നന്ദിയും പറഞ്ഞു.






