വൈക്കം: വൈക്കം ടൗൺ റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയദിന അനുസ്മരണം നടത്തി .
ക്ലബ്ബ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് ഡോ. അനൂപ് രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. യുദ്ധത്തിൽ പങ്കെടുത്ത ലാൻസ് നായിക്
കെ.കെ.ശശിധരൻ, ബിഎസ്എഫ് ഇൻസ്പെക്ടർ ജോയിമാതു എന്നിവരെ പ്രസിഡൻ്റ് ഷോൾ അണിയിച്ച് ആദരിച്ചു
റോട്ടറിഅസിസ്റ്റൻ്റ്ഗവർണർ ടി.കെ. ശിവപ്രസാദ്, ജീവൻശിവറാം ,എം.സന്ദീപ്, പി.എ.സുധീരൻ , സെക്രട്ടറി ഡോ.ജി. മനോജ്, എൻ.കെ. സെബാസ്റ്യൻ എന്നിവർ പ്രസംഗിച്ചു.






