ഡല്‍ഹി: വെറും 15 വയസില്‍ ഏഷ്യൻ ഗെയിംസില്‍ സ്വർണമെഡല്‍ സ്വന്തമാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശി.
പാകിസ്ഥാനെ 19 റണ്‍സിന് പരാജയപ്പെടുത്തി പുരുഷ ക്രിക്കറ്റില്‍ ഇന്ത്യൻ ടീം സ്വർണം നേടിയതോടെ വൈഭവിനെ തേടിയെത്തിയത് അപൂർവ്വ നേട്ടമാണ്.
ഇതോടെ ഏഷ്യൻ ഗെയിംസ് ചരിത്രത്തില്‍ സ്വർണമെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് വൈഭവ് സ്വന്തമാക്കിയത്.
2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസില്‍ 10 മീറ്റർ എയർ പിസ്റ്റളില്‍ സ്വർണം നേടിയ ഇന്ത്യൻ ഷൂട്ടർ സൗരഭ് ചൗധരിയുടെ റെക്കോർഡാണ് വൈഭവ് മറികടന്ന്. അന്ന് സൗരഭിന്റെ പ്രായം 16 ആയിരുന്നു.






