കോട്ടയം : ഉഴവൂർ വിജയൻ്റെ ഒൻപതാം ചരമവാർഷികം പ്രമാണിച്ച് ഉഴവൂർ വിജയൻ അനുസ്മരണവും എൻസിപി(എസ്പി) കോട്ടയം ജില്ലാ പ്രവർത്തക കൺവെൻഷനും ജൂലൈ 23 വ്യാഴാഴ്ച നടക്കും. രാവിലെ 10.30ന് കോട്ടയം പ്രസ്സ് ക്ലബ്ബ് ഹാളിൽ വച്ചാണ് പരിപാടി നടക്കുക.
എൻസിപി(എസ്.പി) ജില്ലാ പ്രസിഡൻ്റ് പിഎ താഹ അദ്ധ്യക്ഷത വഹിക്കുന്ന യോഗം, എൻസിപി(എസ്.പി) അഖിലേന്ത്യാ വർക്കിംഗ് പ്രസിഡൻ്റ് പിസി ചാക്കോ ഉദ്ഘാടനം ചെയ്യും. എൻസിപി (എസ്.പി) സംസ്ഥാന പ്രസിഡൻ്റ് അഡ്വ പിഎം സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തും.
സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ. കെആർ രാജൻ അനുസ്മരണ പ്രസംഗം നടത്തും.
സംസ്ഥാന ജനറൽ സെക്രട്ടറി വിജി രവീന്ദ്രൻ, ബഷീർ തേനംമാക്കൽ, അഡ്വ. സതീഷ് കുമാർ, ശ്രീഗണേഷ്, കാണക്കാരി അരവിന്ദാക്ഷൻ, കുര്യൻ ഏബ്രഹാം, മിർഷാ ഖാൻ, പിഒ രാജേന്ദ്രൻ, ബാബു കപ്പക്കാലാ, ചന്ദനത്തോപ്പ് അജയകുമാർ, ഇടക്കുന്നിൽ മുരളി, സാദത്ത് ഹമീദ്, സതീഷ് തെങ്ങുന്താനം, അരുൺ പി മാണി, അഫ്സൽ മഠത്തിൽ, കുഞ്ഞുമോൻ വെള്ളഞ്ചി, പിഎ സാലു തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിക്കും.






