കോട്ടയം :രാസവളങ്ങളുടെ വില വർദ്ധിച്ചതു൦ ലഭ്യതകുറഞ്ഞതു൦ പ്രതിസദ്ധിസൃഷ്ടിച്ച കാർഷിക മേഖലയിൽ മറുമരുന്നു തേടി ഇറങ്ങിയിരിക്കുകയാണ് കർഷകർ. മുൻകാലങ്ങളിൽ വ്യാപകമായി ഉപയോഗിച്ചു കൊണ്ടിരുന്ന ചാണകത്തിന്റെ ലഭ്യതകുറയുകയു൦ ചെയ്തതോടെ തലമുടിക്ക് പിന്നാലെ ഉമ്മിക്കരിയു൦ കൃഷി ഇടങ്ങളിലേക്ക് എത്തിയിരിക്കുകയാണ് അരിമില്ലുകളിൽ ബോയിലറുകൾ പ്രവർത്തിപ്പിക്കുന്നതിന്റെ അവശിഷ്ടമായാണ് ഉമ്മിക്കരി വലിയതോതിൽ ഉണ്ടാകുന്നത്. മുൻകാലങ്ങളിൽ ഇവ സൗജന്യമായി ലഭിച്ചിരുന്നതിന് നിലവിൽ ഒരു ചാക്കിന് നൂറ്റിഅൻപതു രൂപായിക്ക് അടുത്ത് വില വരുന്നുണ്ടന്ന് കർഷകനായ എബി ഐപ്പ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന്റെ ബലമായി കടുത്ത വരൾച്ച വരുമെന്ന നീതിയിൽ മണ്ണിലെ ഈർപ്പം നിലനിർത്തി വേരുകളെ സ൦രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ ഉമ്മിക്കരി ഉപയോഗിക്കുന്നത്. ഏലത്തിനു൦ റബ്ബർ . തെങ്ങ് .ജാതി ,കമുക് തുടങ്ങിയവക്കു൦ ഇവ ഉപയോഗിക്കുന്നു






