തിരുവനന്തപുരം:കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി പതിനാലാം ദിവസവും തിരച്ചിൽ തുടരും.
പൂവാർ, പൊഴിയൂർ, കൊല്ലംകോട് തീരങ്ങളിലും കന്യാകുമാരി, കൊച്ചി പുറംകടലുകളിലും ഹെലികോപ്റ്ററും കപ്പലുകളും വള്ളങ്ങളും ഉപയോഗിച്ച് ഇന്ന് വിപുലമായ പരിശോധന നടത്തും.
മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുക. മുതലപ്പൊഴിയിൽ കാണാതായ ഷിജിനായി കോസ്റ്റൽ പൊലീസിന്റെ റെസ്ക്യൂ ബോട്ടും ഫിഷറീസ് വള്ളങ്ങളും ഉപയോഗിച്ച് കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയിരുന്നു.
വിഴിഞ്ഞത്ത് കാണാതായ ജോൺ മത്യാസിനായി കൊച്ചിയിൽ നിന്നും തൂത്തുക്കുടിയിൽ നിന്നുമെത്തിയ കപ്പലുകളും മേഖലയിൽ തിരച്ചിൽ തുടരുകയാണ്






