കണ്ണൂർ: കണ്ണൂരില്‍ ട്രെയിനില്‍ യുവതിയെ ശല്യം ചെയ്ത നാല് സൈനികർക്കെതിരെ കേസ്.രാജധാനി എക്സ്പ്രസില്‍ ഇന്നലെ വൈകിട്ടാണ് സംഭവം .
നാട്ടിലേക്ക് വരുകയായിരുന്ന വിദ്യാർത്ഥിനിയോട് അതേ ബോഗിയില്‍ യാത്ര ചെയ്ത സൈനികർ മോശമായി പെരുമാറിയെന്നാണ് പരാതി.കണ്ണൂർ സ്വദേശികളായ മിഥുൻ,പ്രതീഷ് കുമാർ,തിരുവനന്തപുരം സ്വദേശി വിഷ്ണു, മുക്കം സ്വദേശി ബോണി എന്നിവർക്കെതിരെയാണ് കേസ്.
മദ്യപിച്ച് പെണ്‍കുട്ടിയെ ശല്യം ചെയ്തു. സൈനികർക്കെതിരെ ടിടിയോട് പെണ്‍കുട്ടി പരാതി പറഞ്ഞു. കണ്ണൂർ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് കേസ് എടുത്തു. ഇവരെ കസ്റ്റഡിയില്‍ എടുത്ത ശേഷം നോട്ടീസ് നല്കി വിട്ടയച്ചു.ടെറിട്ടോറിയില്‍ ആർമിയില്‍ ഉള്‍പ്പടെ പ്രവർത്തിക്കുന്ന സൈനികരും അവധിക്ക് നാട്ടിലേക്ക് വരുകയായിരുന്നു.






