തിരുവനന്തപുരം: യാത്രക്കാരുടെ ശ്രദ്ധയക്ക് കേരളത്തില്‍ നിന്നും യാത്ര പുറപ്പെടുന്ന ട്രെയിൻ സർവീസുകളില്‍ മാറ്റം. നിങ്ങള്‍ സ്ഥിരം യാത്രക്കാരാണെങ്കിലോ ഈ ട്രെയിനുകള്‍ ഉപയോഗിക്കുന്നവരാണെങ്കിലോ ഇതറിഞ്ഞിരിക്കണം.
നവംബർ 13,15 തിരുവനന്തപുരം – മംഗലാപുരം മാവേലി കോട്ടയം വഴി ആയിരിക്കും സർവീസ് നടത്തുക.
ഈ റൂട്ടില്‍ ഓടുന്ന ട്രെയിനിന് ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും. നവംബർ 13, 20, 27 തീയതികളില്‍ ഗുരുവായൂർ- ചെന്നൈ എക്സ്പ്രസ്സും കോട്ടയം കോട്ടയം വഴി ആയിരിക്കും സർവീസ് നടത്തുക. ഗുരുവായൂർ ചെന്നൈ എക്സ്പ്രസിന് എറണാകുളം നോർത്ത്, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതാണ്.
നവംബർ 13, 20, 27 തീയതികളില്‍ മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം മാവേലി എക്സ്പ്രസ്സും കോട്ടയം വഴി ആയിരിക്കും സർവീസ് നടത്തുക. വണ്ടി എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റോപ്പുകള്‍ ഒഴിവാക്കുകയും പകരം എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളില്‍ താത്കാലിക സ്റ്റോപ്പ് ഉണ്ടാകും.






