തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ നടത്താനിരുന്ന ഓട്ടോ, ടാക്സി സംയുക്ത ട്രേഡ് യൂണിയന്റെ പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത വകുപ്പ് മന്ത്രി സിപി ജോണുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജനുവരി ഒന്നു മുതല്‍ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്ന് മന്ത്രി ഉറപ്പ് നല്കി.
യൂണിയനുകള്‍ ഉന്നയിച്ച ആവശ്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചുവെന്നും വിഷയം പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കുമെന്നും മന്ത്രി സിപി ജോണ്‍ പറഞ്ഞു. കേരളത്തിലെ പ്രമുഖ ട്രേഡ് യൂണിയന് നേതാക്കന്മാര് പങ്കെടുത്ത ചര്‍ച്ച നടന്നുവെന്നും പണിമുടക്ക് ചര്‍ച്ചയായെന്നും മന്ത്രി പറഞ്ഞു. 2022 ഏപ്രിലിലാണ് ഓട്ടോ ടാക്സി നിരക്കുകള്‍ പരിഷ്കരിച്ചത്. ഈ വിഷയത്തില്‍ യൂണിയനുകള്‍ ഉന്നയിച്ച ആവശ്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു.
വിഷയം പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കും. 2027 ജനുവരിയില്‍ നിരക്ക് വര്‍ധന കൊണ്ടുവരും. ഓട്ടോ തൊഴിലാളികളെ ഇഎസ്ഐ പരിധിയില്‍ കൊണ്ട് വരും. സ്വകാര്യ വാഹനങ്ങള്‍ ടാക്സിയായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.






