കോട്ടയം: താഴത്തങ്ങാടിയിൽ വള്ളം കളി പ്രമാണിച്ച് ഇതുവഴിയുള്ള വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.കോട്ടയത്തുനിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബേക്കര്‍ ജങ്ഷനില്‍നിന്നു ചാലുകുന്ന്, അറുത്തൂട്ടി, കുരിശുപള്ളി ജങ്ഷന്, തിരുവാതുക്കല്‍, ഇല്ലിക്കല്‍ വഴി പോകണം.
കുമരകം ഭാഗത്ത് നിന്നു കോട്ടയം ടൗണിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ ഇല്ലിക്കല്‍ പാലം കഴിഞ്ഞു വലത്തേക്ക് തിരിഞ്ഞു തിരുവാതുക്കല്‍, തെക്കുംഗോപുരം, ബോട്ടുജെട്ടി, പാലാമ്പടം, പുളിമൂട് ജങ്ഷന് വഴി പോകണം.
കുമരകം ഭാഗത്ത് നിന്നു ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇല്ലിക്കല്‍ പാലം കഴിഞ്ഞ് വലത്തേക്ക് തിരിഞ്ഞ് തിരുവാതുക്കല്‍, പതിനാറിച്ചിറ, സിമന്റ് കവല വഴി പോകണം.
ചങ്ങനാശേരി ഭാഗത്തുനിന്നു കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സിമന്റ് കവലയില്‍ നിന്നു തിരിഞ്ഞ് പതിനാറില്‍ച്ചിറ, തിരുവാതുക്കല്‍, ഇല്ലിക്കല്‍ പാലം വഴി പോകണം.
കുമ്മനം, കല്ലുമട ഭാഗത്തുനിന്നും കുമ്മനം പാലം ഇറങ്ങിവരുന്ന വാഹനങ്ങള്‍ കോട്ടയം ഭാഗത്തേക്ക് പോകണം.






