കൊച്ചി: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മറൈൻ ഡ്രൈവിൽ നടക്കുന്ന പൊതുസമ്മേളനത്തോടനുബന്ധിച്ച് കൊച്ചിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
കൊച്ചി ബോൾഗാട്ടി ഗോശ്രീ ജംഗ്ഷനിൽ നിന്നും മറൈൻ ഡ്രൈവിലേക്ക് നടക്കുന്ന റാലിയിൽ വൻതോതിൽ
പ്രവർത്തകർ എത്തിച്ചേരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നാളെ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് ഏഴ് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
എറണാകുളം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ പാർക്ക് അവന്യൂ റോഡ്, ഷൺമുഖം റോഡ്, എബ്രഹാം മാടമാക്കൽ റോഡ്,
ചാത്യാത്ത് ജംഗ്ഷൻ, ഗോശ്രീ ഒന്നാം പാലം, ബോൾഗാട്ടി ജംഗ്ഷൻ, എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്
പ്രസ്തുത റോഡുകളിൽ വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതല്ല. ഈ റോഡുകളിലും പരിസരങ്ങളിലും വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ല.
വാഹനങ്ങൾക്ക് നിർദ്ദേശിച്ചിട്ടുള്ള ബദൽ മാർഗങ്ങൾ
വൈപ്പിൻ ഭാഗത്തുനിന്നും എറണാകുളത്തേക്ക് വരുന്ന വാഹനങ്ങൾ: ബോൾഗാട്ടി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കണ്ടെയ്നർ റോഡ് – ചേരാനെല്ലൂർ – ഇടപ്പള്ളി വഴി എറണാകുളത്തേക്ക് പോകേണ്ടതാണ് അല്ലാത്തപക്ഷം വൈപ്പിൻ – ഫോർട്ട് കൊച്ചി ജങ്കാർ സർവീസ് ഉപയോഗിക്കാവുന്നതാണ്.
ഹൈക്കോടതി – മേനക റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ബാനർജി റോഡ്,
ഷൺമുഖം റോഡ് എന്നിവ ഒഴിവാക്കി എം.ജി. റോഡ് വഴി സർവീസ് നടത്തേണ്ടതാണ്.
പറവൂർ, കളമശ്ശേരി, ചേരനല്ലൂർ ഭാഗങ്ങളിൽ നിന്നും കണ്ടെയ്നർ റോഡിലൂടെ എറണാകുളം ഹൈക്കോർട്ട് ഭാഗത്തേക്ക്
വരുന്ന വാഹനങ്ങൾ ചേരാനെല്ലൂർ - ചിറ്റൂർ - ആസ്റ്റർമെഡിസിറ്റി റോഡ് വഴി പച്ചാളം റോഡിലൂടെ – മത്തായി മാഞ്ഞൂരാൻ റോഡ് വഴി ഹൈക്കോർട്ട് ഭാഗത്തേക്ക് പോകേണ്ടതാണ്.






