കോട്ടയം: ഓപ്പറേഷന് തൂഫാന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ തുടക്കമായി.
ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ പ്രസിഡന്റ് ജോഷി ഫിലിപ്പ് തൂഫാന് പതാകയുയര്‍ത്തി.
ബാഡ്ജ് വിതരണവും നടത്തി. വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, അംഗങ്ങളായ ഗ്രേസി കരിമ്പന്നൂര്‍, പി.കെ. വൈശാഖ്, എന്‍. അജിത് മുതിരമല,
ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ എന്നിവര്‍ പങ്കെടുത്തു. സബ് ഇന്‍സ്പെക്ടര്‍ നവീന്‍ ജോര്‍ജ് ഡേവിഡ് തൂഫാന് വാരിയര്‍ ബാഡ്ജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.
ചടങ്ങില്‍ പങ്കെടുത്തവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തൂഫാന് വാരിയേഴ് സായി പ്രഖ്യാപിച്ചു.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രാഥമിക സാമൂഹിക ഇടപെടല്‍ കേന്ദ്രങ്ങളായി വാര്‍ഡ് തല ജനജാഗ്രതാ സമിതികള്‍,
ലഹരി ഭീഷണികളും പ്രാദേശിക പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിനും പ്രതിരോധ മാര്‍ഗങ്ങള്‍ രൂപീകരിക്കുന്നതിനുമായി സ്പെഷ്യല്‍ തൂഫാന് ഗ്രാമസഭകള്‍ എന്നിവ സംഘടിപ്പിക്കും.
ലഹരി വില്‍പ്പന സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായും രഹസ്യമായും
അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പറുകള്‍, വാട്ട്സ്ആപ്പ് ഹെല്‍പ്പ് ലൈനുകള്‍, ക്യൂആര്‍ കോഡുകള്‍ എന്നിവ വ്യാപകമാക്കും.
ജില്ലാ പൊലിസ് ചീഫുമാരുടെ കീഴില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി തൂഫാന് കെയര്‍ കമ്മിറ്റികള്‍ രൂപീകരിക്കും.
ലഹരിമുക്തരായവര്‍ വീണ്ടും ലഹരിയുടെ വഴിയിലേക്ക് മടങ്ങിപ്പോകാതിരിക്കാന്‍ ആഫ്റ്റര്‍ കെയര്‍ സംവിധാനങ്ങളും ശക്തമാക്കും.
വിദ്യാലയങ്ങളില്‍ തൂഫാന് ലഹരിവിരുദ്ധ ക്ലബ്ബുകളും ഒരുക്കും. 12 മാസത്തെ പ്രവര്‍ത്തന കലണ്ടറും തയാറാക്കിയിട്ടുണ്ട്.






